Trending

സയ്യിദ് അലി ബാഫഖി തങ്ങൾ (88).

വേർപാട്
02-11-2026, തിങ്കൾ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം. 

1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ പദവി വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലാണ് പഠനം.

അബ്ദുൽ ഖാദിർ മുസ്ലിയാർ മാട്ടൂൽ, ഇ കെ ഹസൻ മുസ്ലിയാർ, ഹാഫിള് മുഹമ്മദ് മുസ്ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുൽഖാദിർ മുസ്ലിയാർ, സി എം വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ കെ അബൂബക്കർ മുസ്ലിയാർ എന്നിവരാണ് ഗുരുവര്യർ. 

പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി സതീർഥ്യരാണ്. അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ നാമധേയത്തിൽ ജാമിഅ മുഈനിയ്യ അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽത്വാനുൽ ഹിന്ദ് അവാർഡ് ലഭിച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli