Trending

കൊടിയത്തൂരില്‍ ഗാനവിരുന്നൊരുക്കി തനിമ.

കൊടിയത്തൂര്‍: നവംബര്‍ 21ന് സൗത്ത് കൊടിയത്തൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളന പ്രചരണാര്‍ത്ഥം തനിമ കൊടിയത്തൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗാനവിരുന്ന് സംഘടിപ്പിച്ചു. 

ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ ഊന്നിക്കൊണ്ട് മാപ്പിളപ്പാട്ടിന്റെ ശീലുകളില്‍ ആലപിക്കപ്പെട്ട മൂല്യവത്തായ ഇസ്ലാമിക ഭക്തിഗാനങ്ങള്‍ നവ്യാനുഭവമായി. കൊടിയത്തൂരിലെ നിരവധി ഗായകര്‍ ഉള്‍ക്കൊള്ളുന്ന അനിയും ടീമും അവതരിപ്പിച്ച ഗാനവിരുന്നില്‍ കെ.ടി മന്‍സൂര്‍ മുഖ്യാതിഥി ആയി. 

ഈയിടെ അന്തരിച്ച കൊടിയത്തൂരിന്റെ സൗമ്യശീലനായ ചന്ദ്രന്‍ കോട്ടമ്മലിനെ ഇതിവൃത്തമാക്കി ഗാനം എഴുതിയ ഹനീഫ ജില്‍ബാബിനെ വാര്‍ഡ് മെമ്പര്‍ പ്രേമ ടീച്ചര്‍ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി കൊടിയത്തൂര്‍ ഏരിയാ പ്രസിഡന്റ് കെ.ടി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു.

തനിമ കൊടിയത്തൂര്‍ ഏരിയ പ്രസിഡണ്ട് പി. മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും പി അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. സുബൈര്‍ പി പി, ഹസ്ബുള്ള, തസ്‌നീം കൊടിയത്തൂര്‍, ആസിഫ് പി.പി, ഹാദി ടി ടി, മന്‍സൂര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ. തനിമ കൊടിയത്തൂരില്‍ സംഘടിപ്പിച്ച ഗാനവിരുന്നില്‍ കെ.ടി മന്‍സൂര്‍ സംസാരിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli