Trending

കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിൽ TDRF മുക്കം യൂണിറ്റ് ശുചീകരണ പ്രവർത്തനം.

കീഴുപറമ്പ് പഞ്ചായത്തിലെ കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിൽ TDRF മുക്കം യൂണിറ്റ് കോർഡിനേറ്റർ സുബൈർ സി.വിയുടെ നേതൃത്വത്തിൽ 17 പേരോളം വരുന്ന വോളന്റിയർമാർ ശുചീകരണ പ്രവർത്തനം നടത്തി.
മന്ദിരത്തിനകത്ത് മൂട്ട ശല്യം രൂക്ഷമായതിനെ തുടർന്ന് അന്തേവാസികൾ ഏറെ പ്രയാസം നേരിടുന്ന സാഹചര്യത്തിലായിരുന്നു. കാഴ്ചയില്ലാത്തവരായതിനാൽ മൂട്ടകളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ ജീവനക്കാർക്കും ഏറെ പ്രയാസകരമായിരുന്നു.

തുടർന്ന് സ്ഥാപന മേധാവികൾ TDRF മുക്കം യൂണിറ്റ്നെ വിവരം അറിയിച്ചതിനെ തുടർന്നാണ് വോളന്റിയർമാർ ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയത്.

മൂട്ട ശല്യം ഉണ്ടായിരുന്ന മുറികളിൽ നിന്ന് കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെടുത്ത്, മരുന്നും ചുടുവെള്ളവും ഉപയോഗിച്ച് മുറികളും പരിസരവും ശുചീകരിക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു.

അന്തേവാസികൾക്ക് കൂടുതൽ സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് TDRF മുക്കം യൂണിറ്റ് ഈ സേവന പ്രവർത്തനം നടത്തിയത്.
Previous Post Next Post
Italian Trulli
Italian Trulli