Trending

കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്ക് ശുചീകരിച്ച്, എസ്‌.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ.

കൊടിയത്തൂർ: ദിവസേന നിരവധി രോഗികൾ എത്തുന്ന കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കും, ടാങ്ക് പരിസരവും ഒക്ടോബർ 2 എസ്‌.കെ.എസ്.എസ്.എഫ് വിഖായ ഡേ യോട് അനുബന്ധിച്ച് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു.
എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ കമ്മിറ്റി സെക്രട്ടറി എം.എം ആബിദ് പരിപാടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ ഇബ്രാഹീം അധ്യക്ഷതവഹിച്ചു. 

കെ. നാസിൽ കൊടിയത്തൂർ, ടി.കെ മുബഷിർ, സി.കെ നിസാം, എ.കെ ദാക്കിർ, ടി.കെ സജാദ്, കെ റമീസ് തുടങ്ങി പതിനഞ്ചോളം വരുന്ന വിഖായ പ്രവർത്തകർ നേതൃത്വം നൽകി. സെക്രട്ടറി അൻജുമുൽ ഹഖ് സ്വാഗതവും ട്രഷറർ യു നാദിം നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli