Trending

കൂമ്പാറ - മരഞ്ചാട്ടി റോഡിൽ വിനോദ യാത്രാ വാഹനം അപകടത്തിൽപ്പെട്ടു; യാത്രക്കാരെ രക്ഷപ്പെടുത്തി.

കോഴിക്കോട്: കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന റോഡിലെ അപകടകരമായ വളവിൽ വിനോദയാത്രാ വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ വളവിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടകരമായ വളവിലാണ് സംഭവം.

അപകടത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. യാത്രക്കാരിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
Previous Post Next Post
Italian Trulli
Italian Trulli