Trending

സി.ടി മമ്മദ് മാസ്റ്റർ (86).

വേർപാട്
03-10-2026, ശനി

മുക്കം: ചേന്നമംഗലൂരിലെ മത - സാംസ്കാരിക - പൊതു മേഖലകളിൽ നിറസാന്നിധ്യവും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല സജീവ പ്രവർത്തകനും ആയിരുന്ന ചെട്ടിയാൻ
തൊടിക സി.ടി മമ്മദ് മാസ്റ്റർ (86) നിര്യാതനായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 5:30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

പിതാവ്: സി.ടി ഉണ്ണിമോയി കുട്ടി.

മാതാവ്: ആയിഷ.

ഭാര്യ: പാത്തുമ്മ എടക്കണ്ടി. 

മക്കൾ: അബ്ദുറഷീദ് (ഖത്തർ പോലീസ് ഡിപ്പാർട്ട്മെന്റ്), സുലൈഖ (മൂഴിക്കൽ), കുഞ്ഞു മൊയ്തീൻ (ബാറ്ററി ഹൗസ്, ഓമശ്ശേരി), നസീമ (മുണ്ടുമുഴി), ഇൽയാസ് (കായിക അധ്യാപകൻ ഹിമായതുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്).

മരുമക്കൾ: സാജിദ (മാവൂർ), മൈമൂന (ചെറുവാടി), തസ്നിം റഹ്മാൻ (കാലിക്കറ്റ് ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), അബ്ദുൽ കരീം (മൂഴിക്കൽ), അഷ്റഫ് (മുണ്ടുമുഴി).

33 വർഷക്കാലം അധ്യാപകനായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. മികച്ച സാമൂഹിക പ്രവർത്തകനായിരുന്ന അദ്ദേഹം പുൽപറമ്പ് മസ്ജിദ് അൽഹമാദി പള്ളി സെക്രട്ടറി, പെൻഷൻ അസോസിയേഷൻ സെക്രട്ടറി, ഇസ്ലാഹിയ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ, ഒതയമംഗലം മഹല്ല് പള്ളി എക്സിക്യൂട്ടീവ് മെമ്പർ, ചേന്ദമംഗലൂർ സീനിയർ സിറ്റിസൺ എക്സിക്യൂട്ടീവ് മെമ്പർ, വെസ്റ്റ് ചേന്ദമംഗല്ലൂർ ജമാഅത്ത് പള്ളി എക്സിക്യൂട്ടീവ് മെമ്പർ, എന്നീ മേഖലകളിലെ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli