മുക്കം: വിദ്യാരംഗം കലാ സാഹിത്യ വേദി മുക്കം ഉപജില്ല കലാസാഹിത്യ ശില്പശാല സർഗോത്സവം ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂരിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ആധ്യക്ഷത വഹിച്ചു.
ഉപജില്ലയിലെ അൻപതോളം വിദ്യാലയങ്ങളിൽ നിന്ന് യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. കഥ രചന, കവിത രചന, അഭിനയം,
നാടൻ പാട്ട്, ചിത്ര രചന, കാവ്യാലാപനം, പുസ്തക ആസ്വാദനം തുടങ്ങി ഏഴ് ഇനങ്ങളിൽ പന്ത്രണ്ട് വേദികളിലായി നടന്ന ശില്പശാല എം. രഘുനാഥ്, എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, വിനോദ് പാലങ്ങാട്, ചേളന്നൂർ പ്രേമൻ, എ.വി സുധാകരൻ, സിഗ്നി ദേവരാജ്, ഹാറൂൻ അൽ ഉസ്മാൻ, ഷൈജ ഹരിശ്രീ, ശ്രീലാൽ മഞ്ഞപ്പാലം, വിജീഷ് പരവരി, ജസ്റ്റിൻ പി ജയിംസ്, കൃഷ്ണജ, സാജിദ് പുതിയോട്ടിൽ എന്നിവർ നയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ മനീഷ ഉള്ളാട്ടിൽ നഗര സഭ കൗൺസിലർമാരായ ബനൂജ വടക്കുവീട്ടിൽ, ഷഫീഖ് മാടായി, ജസീല അസീസ്, പി.ടി.എ പ്രസിഡന്റ് സൈഫുദ്ധീൻ നറുക്കിൽ, എസ്.എം.സി ചെയർമാൻ മുഹമ്മദ് അഷ്‌റഫ് സി.ടി, എം.പി.ടി.എ പ്രസിഡന്റ് ജസീല മുജീബ് സംസാരിച്ചു.
സമാപന സംഗമത്തിൽ വിദ്യരംഗം ജില്ലാ കോ-ഓർഡിനേറ്റർ ബിജു കാവിൽ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കെ. ഫസീല, മീന ജോസഫ്, സുജിത്ത് കുട്ടനാരി, കെ. ബാൽരാജ്, ആത്മജിത, റസീന, ദിനേശ് എൻ.കെ, നീന ഡി പ്രമോദ്, ഷിബു കെ.ജി, ടി. റിയാസ് നേതൃത്വം നൽകി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാരംഗം ചെയർ പേഴ്സണുമായ ടി. ദീപ്തി സ്വാഗതവും പ്രധാന അധ്യാപകൻ കെ. വാസു നന്ദിയും പറഞ്ഞു.
Tags:
EDUCATION