കുമാരനെല്ലൂർ: കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷമായ ‘ശതാരവ്’-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ‘നൂറുവർഷം പിന്നിട്ട ഒരു വിദ്യാലയം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.
വിദ്യാലയത്തിന്റെ ചരിത്രം, പൈതൃകം, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സർഗാത്മകമായി അവതരിപ്പിക്കുന്ന റീൽസുകളാണ് മത്സരത്തിന് പരിഗണിക്കുക. പ്രായഭേദമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികൾക്കും കൂട്ടായ്മകൾക്കും റീൽസ് സമർപ്പിക്കാം. മത്സരാർത്ഥികൾ സ്വന്തം സൃഷ്ടികളാണ് സമർപ്പിക്കേണ്ടത്.
റീൽസുകൾ പരമാവധി 60 സെക്കൻഡ് ദൈർഘ്യമുള്ളതും വെർട്ടിക്കൽ ഫോർമാറ്റിലുള്ളതും ആയിരിക്കണം. മത്സരവിഷയവുമായി ബന്ധപ്പെട്ട ഉള്ളടക്കമായിരിക്കണം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർണമായോ ഭാഗികമായോ തയ്യാറാക്കിയ റീൽസുകൾ മത്സരത്തിന് അനുവദിക്കുന്നതല്ല. പകർപ്പവകാശ ലംഘനം നടത്തുന്ന ഉള്ളടക്കങ്ങളും സ്വീകരിക്കുന്നതല്ല.
റീൽസുകൾ ഒക്ടോബർ 5-നകം സമർപ്പിക്കണം. മത്സരത്തിലെ വിജയിക്ക് ₹5,000 ക്യാഷ് പ്രൈസ് ലഭിക്കും. വിധിനിർണയത്തിൽ സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
റീൽസുകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9744188900 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Tags:
EDUCATION