ചെറുവാടി: ചെറുവാടി സാന്ത്വനം ക്ലബ്ബിന് കീഴിൽ ഓർഫൻസ് കെയർ "സ്നേഹപർശം" പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി.കെ കാസിം നിർവഹിച്ചു.
ചെറുവാടിയിലെയും പരിസര പ്രദേശത്തെയും18 വയസ്സിന് താഴെയുള്ള യത്തീം കുട്ടികൾക്ക് അവരുടെ ദൈനം ദിന ചിലവുകൾക്ക് വേണ്ടി നൽകി വരുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് സ്നേഹപർശം.
എസ്.വൈ.എസ് ൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ജീവ കാരുണ്യ സംഘടനയായ സാന്ത്വനം ക്ലബ്ബിന് കീഴിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് നിലവിൽ നടന്നു വരുന്നത്. കിടപ്പു രോഗികൾക്കും നിത്യ രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, മയ്യിത്ത് പരിപാലന സംവിധാനങ്ങൾ, നിത്യ രോഗികൾക്കും വയോജനങ്ങൾക്കുമുള്ള സാമ്പത്തിക സഹായം "കൈത്താങ്ങ്",
സാമ്പത്തിക പ്രശ്നവും ജോലിയില്ലായ്മയും കാരണം പ്രയാസമനുഭവിക്കുന്നവർക്ക് നൽകുന്ന ഭക്ഷണകിറ്റ് വിതരണങ്ങൾ "കരുതൽ",
ഹോസ്പിറ്റൽ ബുദ്ധിമുട്ടുകളും അപ്രതീക്ഷ സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്നവർക്ക് കടമായി നൽകുന്ന പദ്ധതിയായ "സാന്ത്വന നിധി" എന്നിവ നിലവിൽ സാന്ത്വനം ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു.
ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് മെമ്പർ എസ്.എ നാസർ, സാമൂഹിക - രാഷ്ട്രീയ സംഘടനകളെ പ്രതിനീകരിച്ചു കൊണ്ട് അഷ്റഫ് കൊളക്കാടൻ, മോഹൻ ദാസ്, സാബൂസ് അഹമ്മദ്, ഗുലാം ഹുസൈൻ, സലീം, അബ്ദു കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR