മുക്കം: മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.
മുക്കത്ത് നടന്ന പരിപാടി മുക്കം വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സുൽഫി കൈരളി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവർത്തക ലൈലാ മുസ്തഫ മുഖ്യാതിഥിയായി.
നമ്മുടെ പരിസരപ്രദേശങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി മുക്കം തേക്കുംകുറ്റി സ്വദേശി മിശാൽ റഹ്മാൻ, കൊമേഴ്ഷ്യൽ പൈലറ്റായി നിയമനം ലഭിച്ചതിനും, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മികച്ച ജൈവകർഷകനുള്ള പുരസ്കാരം നേടിയ ഉമ്മർ എ.സി.യെയും ചടങ്ങിൽ ആദരിച്ചു
മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളെ പാലിയേറ്റീവ് പ്രവർത്തക ലൈല മുസ്തഫ അഭിനന്ദിച്ചു.
സമൂഹത്തിലെ അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാനും, ആവശ്യസമയങ്ങളിൽ സഹായമെത്തിക്കാനും ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഓണക്കിറ്റ് വിതരണം ഉൾപ്പെടെയുള്ള ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി കൂടുതൽ ആളുകൾ ഇത്തരം പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ലൈല മുസ്തഫ പറഞ്ഞു.
ചടങ്ങിൽ സെന്റർ പ്രസിഡന്റ് ഷിബു കല്ലൂർ അധ്യക്ഷത വഹിച്ചു. സുൽഫിക്കർ സ്വാഗതവും ശ്രീകുമാർ പാറത്തോട് ഉമ്മർ എന്നിവർ ആശംസകളും നേർന്നു. ജാഫർ നസീം നന്ദി പറഞ്ഞു.
മജീദ് കച്ചേരി, അബു, മൊയ്തീൻകുട്ടി, സന്തോഷ് പുളിയപ്പാറ, നസീർ എം.ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
Tags:
MUKKAM