നീറ്റ് എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കളൻതോട് വനിത ലീഗ് കമ്മറ്റി ആദരിച്ചു. മുഹമ്മദ് സ്വാലിഹ് (S/o സിദ്ധീഖ് മാസ്റ്റർ), സമീഹ (D/o അഷ്റഫ് പി.കെ), സ്വാലിഹ (D/o ഷിഹാബുദ്ധീൻ) എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
വനിത ലീഗ് മണ്ഡലം ട്രഷറർ പി നുസ്റത്ത്, വനിതാ ലീഗ് ഭാരവാഹികളായ നസീമ പിലാശ്ശേരി, ഹലീമ മെലെപുത്തലത്ത്, നജ്മുന്നീസ അമ്പലകണ്ടി, അംഗങ്ങളായ സാജിത മുടപ്പനക്കൽ, സീനത്ത്, സുഹ്റാബി, നദീറ, സഫീന എന്നിവർ പങ്കെടുത്തു.
Tags:
MAVOOR