മുക്കം: കുമാരനെല്ലൂർ ഗവ. എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷമായ 'ശതാരവി'ന്റെ ഭാഗമായി മെഗാ ഓണാഘോഷം സംഘടിപ്പിച്ചു.
ആയിരം പേർ പങ്കെടുത്ത ഓണസദ്യ, മെഗാ തിരുവാതിര, വനിത - പുരുഷ വടംവലി, കസേരക്കളി, മറ്റു ഓണക്കളികൾ, മെഗാ പൂക്കളം എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മമ്മദ് പുളിക്കലിനെ ആദരിച്ചു.
സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ഓണപ്പതിപ്പ് പിടിഎ പ്രസിഡൻ്റ് റസാഖ് പാലൂർ പ്രകാശനം ചെയ്തു. വിദ്യാരംഗം കൺവീനർ ഫൈസ ഫാത്തിമ പുസ്തകം ഏറ്റുവാങ്ങി. സാദിഖ് കുറ്റിപറമ്പ്, ശാന്താദേവി മൂത്തേടത്ത് എന്നിവർ ഗാനം ആലപിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് അജിത്ത് ഇ.പി, എസ്.എം.സി ചെയർമാൻ ശരത് ശിവൻ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, മാധ്യമ പ്രവർത്തകൻ എ.പി മുരളീധരൻ, സ്കൂൾ ലീഡർ ആയിഷ കെൻസ, സലിം വെള്ളശ്ശേരി, സാദിഖ് പുൽപറമ്പിൽ, ശിഹാബ് ഉമ്മിണിയിൽ, ജി ഫൗസിയ, കെ റസ്ന, കെ ബിജുല ആശംസകൾ നേർന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രധാനധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.
ഫോട്ടോ: കുമാരനെല്ലൂർ ഗവ. എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷമായ 'ശതാരവി'ന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഓണാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION