Trending

കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു.

ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ.

ഞാൻ ശ്രമിച്ചു…
തീവ്രമായി ശ്രമിച്ചു…
ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…
ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കുന്നു.

അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടും മതിയാകാത്ത് ഫുട്ബോൾ ദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പം സുൽത്താനായി അവനെയും ഫുട്ബോൾ ലോകം പ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ ഒരുവശത്ത് നിന്ന് ഒഴുകിയൊഴുകി ഗോൾമുഖത്തേക്ക് പടർന്നുകയറുന്നവൻ. ഗോളടിക്കുന്നതിനപ്പുറം പന്തുമായി കുശലം പറഞ്ഞ് നൃത്തം ചെയ്ത് ആനന്ദിപ്പിക്കുന്നവൻ. സമ്പത്തോളം കാലിൽ ആവാഹിച്ച ഈ തലമുറയിലെ മാന്ത്രികൻ കാലം കണ്ണടച്ച് ക്രൂരത കാട്ടിയപ്പോൾ പരുക്കുകളുടെ കൂരമ്പേറ്റ് സർവ്വതും നഷ്ടപ്പെട്ട് അവൻ പടിയിറങ്ങുകയാണ്.

ഫുട്ബോളിന്റെ താളുകളിൽ ഇത്രയധികം തവണ പരുക്ക് വഴിമുടക്കിയ താരം ഉണ്ടാകാനിടയില്ല. ഒന്ന് കൂട്ടി നോക്കിയാൽ നെയ്മറിന്റെ കരിയറിന്റെ പ്രധാന സമയത്തെ നാല് കൊല്ലമാണ് പരുക്ക് കവർന്നെടുത്തത്. ആകെ കളിച്ചത് നൂറ്റുമുപ്പത് മത്സരങ്ങൾ, ഗോൾ നേട്ടം എൺപത്. സാക്ഷാൽ പെലെയേയും പിന്നിലാക്കി കുതിച്ചവന് ബ്രേക്കിടേണ്ടിവന്നത് പരുക്കിന് മുന്നിൽ മാത്രം. ലോകപ്പിന് മുൻപത് ദേശീയ ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നത് 981 ദിവസം. അതിന്റെ വേദനയും നിരാശയുമൊക്കെ അലിഞ്ഞില്ലാതായത് ആ മഞ്ഞക്കുപ്പായം വീണ്ടും മാറോട് ഒട്ടിയപ്പോഴായിരുന്നു. 

ഇത്തവണ പിഴക്കില്ലെന്ന് പ്രതീക്ഷിച്ചു. ഇനിയും പരീക്ഷണങ്ങൾ ബാക്കിയുണ്ടെന്ന് അവൻ കരുതിയില്ല. അവസാന നിമിശം കിട്ടിയ പെനാൽറ്റിയെടുക്കുന്ന നേരം കണ്ടതാണ്. നേരത്തെ ഒന്ന് തട്ടിയകറ്റിയ നൈലാൻഡിന് ഒന്നെത്തിനോക്കാൻ പോലുമുള്ള അവസരം നെയ്മർ നൽകില്ല. ആദ്യ പെനാൽറ്റി കിട്ടുമ്പോൾ അവനുണ്ടായിരുന്നുവെങ്കിൽ തങ്ങൾക്ക് ലീഡെടുത്തേനെയെന്ന് ബ്രസീൽ ആരാധകർ കട്ടായം പറയുന്നു. സത്യമാണ്. അയാളുടെ നെഞ്ചുറപ്പ് പലകുറി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടല്ലോ.

ബ്രസീലിയൻ കുപ്പായത്തിൽ കൈവശമുള്ളത് കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് മെഡലുമണ്. ഗോളെണ്ണവും കിരീടത്തിന്റെ വലിപ്പവും മാത്രം തൂക്കി നോക്കി വിലയിട്ട് ആരാധിക്കുന്ന രീതി ഫുട്ബോളിളില്ല. അങ്ങനെ തുടരുന്നിടത്തോളം നെയ്മർ ഇതിഹാസങ്ങളുടെ പട്ടികയിലുണ്ടാകും. പ്രിയപ്പെട്ട നെയ്മർ നോർവേ തന്ന ഷോക്കിനിടെ ഞങ്ങളറിഞ്ഞിരുന്നില്ല, നിങ്ങൾ പെയ്തൊഴിയുകയാണെന്ന്.

ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ.

ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് കണ്ടതിന്റെ തനിയാവർത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റിൽ ബ്രസീലിന്റെ വല നോർവേ കുലുക്കിയെങ്കിലും ഓഫ്സൈഡിൽ രക്ഷപ്പെട്ടു.

പത്താം മിനിറ്റിൽ മുന്നിലെത്താൻ കിട്ടിയത് സുവർണ്ണാവസരം . കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. അവിടം മുതൽ ബ്രസീലിന്റെ വില്ലനായത് നോർവേ ഗോൾ കീപ്പർ നീൽലൻഡ്.

ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം. പകരക്കാരനായി എത്തിയ എൻട്രിക്ക് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒൻപതാം മിനിറ്റ് അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോർവേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹർലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.

അധികസമയത്ത് ലഭിച്ചപ്പോൾനാൽറ്റി പകരക്കാരനായി എത്തിയ നെയ്മാർ ജൂനിയർ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാൻ കഴിയാതെ പോയ ഗോൾ. ഫൈനൽ വിസിൽ മുഴങ്ങി. ആദ്യമായി നോർവേ ക്വാർട്ടർ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടിൽ പോലും എത്താതെ ബ്രസീലിന് മടക്കം. അതേസമയം, ബ്രസീലിന്റെ തോൽ‌വിയിൽ ആരാധകർ നിരാശയിലാണ്.
Previous Post Next Post
Italian Trulli
Italian Trulli