മണാശ്ശേരി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി വർദ്ധിപ്പിക്കണമെന്നും, അവ സമയബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) മണാശ്ശേരി മേഖലാസമ്മേളനം ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി.ടി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി രാജൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സജീവ് കുമാർ സംഘടനാ റിപ്പോർട്ടും രാജേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡന്റ്: രാജേഷ് ഇ, സെക്രട്ടറി: ഷിജീഷ് കെ.പി, ട്രഷറർ: മുരളീധരൻ എം.കെ. വിനോദ് കല്ലുവീട്ടിൽ നന്ദി രേഖപ്പെടുത്തി.
Tags:
MUKKAM