Trending

മെഡിസപ്പിലെ സങ്കീർണത അകറ്റണം.

മാവൂർ: മെഡിസെപ്പിലെ സങ്കീർണത അകറ്റാൻ നടപടിയെടുക്കണമെന്ന് കെ.എസ്.എസ്.പി.യു മാവൂർ യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. കൂളിമാട് PHED സലഫി സെൻ്ററിൽ വെച്ച് ചേർന്ന കൺവെൻഷനിൽ യൂണിറ്റ് പ്രസിഡണ്ട് കെ ടി ശോഭന കുമാരി അധ്യക്ഷയായി. ജില്ലാ ജോയൻ്റ് സെക്രട്ടരി വി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും നവാഗതർക്ക് സ്വീകരണം നല്കുകയും യൂണിറ്റ് വക കൈത്താങ്ങ് 5 പേർക്ക് വിതരണം നടത്തുകയും ചെയ്തു. യൂണിറ്റ് സെക്രട്ടരി കെ.പി അനിരുദ്ധൻ, ജോയൻ്റ് സെക്രട്ടറി വി തുളസി ഭായി, മുക്കം ബ്ലോക്ക് കമ്മിറ്റി വൈ. പ്രസിഡണ്ട് കെ സി ദിലീപ് കുമാർ, ബ്ലോക്ക് ജോയൻ്റ് സെക്രട്ടരി എം.വി സെയ്തുട്ടി, ഡോ. വി പരമേശ്വൻ, ഇ.എൻ ദേവദാസൻ, യൂണിറ്റ് വനിതാ വേദി ചെയർപേഴ്‌സൺ എ.പി മിനി ടീച്ചർ, കെ.സി ഗീത ടീച്ചർ, മുക്കം ബ്ലോക്ക് കമ്മിറ്റി സെക്രട്ടരി എൻ ബാലകൃഷ്ണൻ മാസ്റ്റർ, ഗംഗാധരൻ മാണിക്യം, എം.പി മുഹമ്മദ്, വി അബുബക്കർ മാസ്റ്റർ, ടി.മുഹമ്മദ് മാസ്റ്റർ, പി.പി അബ്‌ദുറഹ്‌മാൻ മാസ്റ്റർ, എൻ.എം ഭാസ്ക്കരൻ, മജീദ് കൂളിമാട്, യൂണിറ്റ് ട്രഷറർ എ.പി മോഹൻദാസ് സംസാരിച്ചു.

ഫോട്ടോ: കെ.എസ്.എസ്.പി.യു മാവൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടരി വി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli