കൊടിയത്തൂർ: സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിച്ചുകൊണ്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്തിൽ പ്രാദേശിക സമ്മേളനങ്ങൾക്ക് തുടക്കമായി. സംസ്ഥാന വ്യാപകമായി ജൂൺ മാസത്തിൽ സംഘടിപ്പിച്ച അംഗത്വ വിതരണ കാംപയിനോടനുബന്ധിച്ച് കൊടിയത്തൂരിലും നിരവധിയാളുകളാണ് പാർട്ടിയിൽ അണിചേർന്നത്.
ജൂലൈ മാസത്തിൽ നടക്കുന്ന പ്രാദേശിക യൂനിറ്റ് സമ്മേളനങ്ങളിൽ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ആഗസ്റ്റ് മാസത്തിൽ നടക്കുന്ന പഞ്ചായത്ത് സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പും പൂർത്തീകരിക്കും.
ഗോതമ്പറോഡ് യൂനിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.കെ ബാവ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുമാസ്റ്റർ, സാലിം ജീറോഡ്, അഷ്റഫ് പി.കെ എന്നിവർ സംസാരിച്ചു.
കൊടിയത്തൂർ, കാരക്കുറ്റി, വെസ്റ്റ് കൊടിയത്തൂർ, ചെറുവാടി, ചുള്ളിക്കാപറമ്പ്, മാടാമ്പി, സൗത്ത് കൊടിയത്തൂർ, മാട്ടുമുറി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന, ഇ.കെ.കെ ബാവ, നൗഷാദ്, ഷംസുദ്ദീൻ ചെറുവാടി എന്നിവർ നേതൃത്വം നൽകും.
ഗോതമ്പറോഡ് യൂനിറ്റ് ഭാരവാഹികൾ: അഷ്‌റഫ് പി കെ (പ്രസിഡന്റ്), റാഫിയ പി (സെക്രട്ടറി), സിദ്ദീഖ് ചാലിൽ (ട്രഷറർ).
Tags:
KODIYATHUR