Trending

ആവേശോജ്ജ്വലമായ സമ്മാന മഴയായി ലാംഡ സ്റ്റീൽസ് ഫാബ് ക്യാമ്പ്.


ഇലക്ട്രിക് സ്കൂട്ടറും മലേഷ്യൻ ട്രിപ്പും പിന്നെ നിരവധി ഡൊമസ്റ്റിക് ട്രിപ്പുകളും സമ്മാനങ്ങൾ.

മുക്കം: ഏറ്റവും നൂതനമായ റൂഫിംഗ് ഉത്പന്നങ്ങൾ ഒരു കുടക്കീൽ അണിനിരത്തിക്കൊണ്ട് ഫാബ്രിക്കേറ്റേസിനായി ലാംഡ സ്റ്റീൽ സംഘടിപ്പിച്ച ഫാബ് ക്യാമ്പ് ആവേശോജ്ജ്വലമായി.

ഈ വർഷത്തെ ബെസ്റ്റ് പെർഫോമിങ് അവാർഡായ ഇലക്ട്രിക് സ്കൂട്ടറിന് മുഹമ്മദ് റൈഹാനു൦ സെക്കൻഡ് ബെസ്റ്റ് പെർഫോമറായ സിദ്ദീഖ് മലയമ്മക്ക് മലേഷ്യൻ ട്രിപ്പു൦ മറ്റു 15 പേർക്ക് ഡൊമസ്റ്റിക്ക് ട്രിപ്പുകളും നിരവധി സമ്മാനങ്ങളു൦ നൽകി.

രണ്ട് ദിവസങ്ങളിലായി കക്കാടംപൊയിൽ റിസോട്ടിൽ വെച്ച് നടന്ന ക്യാമ്പിൽ മെറ്റൽ ഇൻഡസ്ട്രിയൽ മേഖലയിലെ നൂറോളം ഫാബ്രിക്റ്റർമാർ പങ്കെടുത്തു.

പഫിംഗ്ഷീറ്റ് നിർമ്മാതാക്കളായ അറാസ്‌ഫിർമ കമ്പനി ജനറൽ മാനേജർ ശ്രീ. ശരവണൻ, കേരള ഹെഡ് ശ്രീ. രതീഷ്, ഫെറോ എക്സ്.എൽ.പി കൂൾ ഷീറ്റ് കമ്പനി ഡയറക്ടർമാരായ ജുനൈദ്, സുഹൈൽ, വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡ് സെയിൽസ് മാനേജർ ആഷിക് മുഹമ്മദ്, അക്വാസ്റ്റർ വാട്ടർ കട്ടർ കമ്പനി ഏരിയ മാനേജർ സബിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഫാബ്രിക്കേറ്റർമാർ അവതരിപ്പിച്ച ഗാന വിരുന്നു൦ ജീപ്പ് ട്രക്കിങുമടക്കം നിരവധി പരിപാടികളുമായി നടന്ന ചടങ്ങിൽ സുഹാസ് ലാംഡ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീം, പി എം റഷീദ്, യാസർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli