Trending

"ഇത്രമേൽ നിങ്ങളിണങ്ങീ പരസ്പ്പരം അത്രമാത്രം പ്രപഞ്ചം മധുരിതം. അത്രമാത്രമേ നമ്മുടെ ജീവനും അർത്ഥമുള്ളൂ പ്രിയങ്കര താരമേ.."

✒️നിയാസ് ചെറുവാടി.

ഇന്നലെ വൈകീട്ട് വരേ നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഓടി നടക്കുകയും അവരോടൊക്കേയുമൊത്ത് ഒരുമിച്ചിരുന്നു ചായ കുടിച്ചും വർത്തമാനം പറഞ്ഞും പിരിഞ്ഞ ഒരാൾ പിറ്റേന്ന് നേരം വെളുത്തപ്പോൾ ഭൂമിയിലെ സകല വർത്തമാനങ്ങളും അവസാനിപ്പിച്ച് മരിച്ചു കിടക്കുന്നത് കാണേണ്ടി വരുന്നതും,

മരിച്ചെന്ന് ഓർക്കാനും എഴുതാനും പറ്റാതിരിക്കുമ്പോഴും ജീവിച്ചിരിക്കുമ്പോൾ എഴുതാൻ അനേകം കാര്യങ്ങൾ ചെയ്ത ആയിഷത്തായെ കുറിച്ച് രണ്ടു വരി എഴുതാതിരിക്കാൻ വയ്യ എന്നതാണ്.

ചെറുവാടിയുടെ മരുമകളായെത്തി മുസ്ലീം ലീഗ് പ്രസ്ഥാനത്തിലൂടെ ജീവ - കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞ ആറു വർഷക്കാലം ഗ്രാമപഞ്ചായത്തംഗമായും കൊടിയത്തൂരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് വന്ന ആയിഷത്ത തന്റെ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച് നാഥനിലേക്ക് യാത്രയായിരിക്കുന്നു.

ജനങ്ങൾക്കിടയിൽ ഏറെ സ്‌നേഹത്തോടെ ഇടപെടുകയും, വിളി കേൾക്കുകയും കരുണയോടെ പരിഗണിക്കുകയും ചെയ്ത ആയിഷത്ത നാട്ടു മനസ്സുകളിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ആയിഷത്തയെ അവസാന നോക്ക് കണ്ടിറങ്ങുന്നവരുടെ മുഖത്ത് പ്രകടമായിരുന്നു.

സഹ പ്രവർത്തകയായി കാണുമ്പോഴെല്ലോം അടുത്ത് വന്ന് നാട്ടിലെ വികസനപ്രവർത്തനങ്ങളെ കുറിച്ച് വാ തോരാതെ വർത്തമാനം പറയുമായിരുന്നു ആയിഷത്ത.

"മരിച്ച് പിരിഞ്ഞതിൻ്റെ തലേന്ന് വരെ അലിവോടെ തന്റേ ജനങ്ങളെ തൊട്ട് തലോടിയ സ്‌നേഹ സമുദ്രം കണ്ണടച്ച് മൗനമായി കിടന്ന ഒരു പകലിൽ, അതിനെ ചുറ്റിപ്പറ്റി നിന്ന് മഴയൊഴിഞ്ഞ് മങ്ങി നിന്ന പകലിനവസാനം ആ ഖബറിടത്തിൽ ഒരു പിടി മണ്ണും വാരിയിട്ട് മഴച്ചാറലിലൂടെ മടങ്ങിവരുമ്പോൾ മറ്റൊന്നും ചെയ്യാനില്ലാതെ മനസ് മൂകമായിരിക്കുമ്പോൾ ആയിഷത്തയില്ലാത്തവരുടെ ശ്യൂന്യതയോർത്ത് നെഞ്ച് കൊളുത്തി വലിച്ചു."

പ്രിയപ്പെട്ട അയിഷത്തയെ പടച്ചവൻ സ്വർഗത്തിലേക്ക് സ്വീകരിക്കട്ടെ. പ്രാർഥനകൾ🤲
Previous Post Next Post
Italian Trulli
Italian Trulli