തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴില്‍ സുരക്ഷയ്ക്കും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
മുക്കം: വിറക് കീറല്‍ അസോസിയേഷന്‍ കേരള (VKAK) സംസ്ഥാന ജനറല്‍ മീറ്റിംഗ് മുക്കം നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂളില്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹരിദാസന്‍ തിരുത്തിയോട് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സി.കെ വിജീഷ്, ഏരിയ നേതാക്കളായ അസീസ് കോഴിച്ചെന മുഹമ്മദ് കുണ്ടൂര്‍, ഷമീര്‍ കുന്നുംപുറം, സുനില്‍ താനൂര്‍, ഷിജു കൊടുവള്ളി, ഉമ്മര്‍ കാസര്‍കോട്, വിനിമോൻ വയനാട്, നിയാസ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ കാഴ്ചപ്പാടുകളും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും VKAK ജനറല്‍ സെക്രട്ടറി ശരീഫ് ആദംപടി അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സമീരന്‍ കായലം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനക്ക് കീഴിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെയും മറ്റും വരവ് ചിലവ് കണക്കുകൾ ട്രഷറർ ഹുസ്സൻ എളമരം അവതരിപ്പിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറക് കീറല്‍ സേവനം ലഭ്യമാക്കുന്നതിനും, സേവനം ലഭ്യമായ സ്ഥലങ്ങളില്‍ തന്നെ ആഴ്ചകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
സേവന നിരക്കുകളില്‍ ഏകോപനം കൊണ്ടുവരിക, പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിറക് കട്ട് ചെയ്യാനുള്ള വിദഗ്ധ പരിശീലനം നൽകുക, മെഷിനറികള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, ജോലിസമയത്ത് ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തുടനീളം സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും മെഷീന്‍ ഉടമകളുടെയും തൊഴിലാളികളുടെയും ക്ഷേമവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ചാരിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവിധ ജില്ലകളിലായി 300 ൽ അധികം മെഷീനുകൾ സംഘടനക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് 150ലധികം വിറക് കീറല്‍ മെഷീന്‍ ഉടമകള്‍ ജനറല്‍ മീറ്റിംഗില്‍ പങ്കെടുത്തു. സംഘടനയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും ജനറല്‍ മീറ്റിംഗ് വേദിയായി.
VKAK സംസ്ഥാന പ്രസിഡണ്ടായി ഹരിദാസൻ തിരുത്തിയാടിനെയും ജനറൽ സെക്രട്ടറിയായി ശരീഫ് ആദം പടിയേയും വൈസ് പ്രസിഡണ്ടായി ബഷീർ കുഴിമണ്ണ ജോ. സെക്രട്ടറി സമീരൻ കായലം, ട്രഷറർ ഹുസ്സൻ എളമരം, ജില്ലാ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സംഘടനാ വൈസ് പ്രസിഡണ്ട് ബഷീർ കുഴിമണ്ണ സ്വാഗതവും അഷ്റഫ് പൂക്കോട്ട് ചോല നന്ദിയും പറഞ്ഞു.
ഫോട്ടോ: വിറക് കീറല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ മീറ്റിംഗ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുല്‍ അക്ബര്‍ ഉദ്ഘാടനം ചെയ്യുന്നു.
Tags:
MUKKAM