പന്നിക്കോട്: അടിക്കടിയുണ്ടാവുന്ന പവർകട്ടിൽ കിടപ്പു രോഗികളുടെ ജീവൻ ഭീഷണിയിലാണെന്ന് സുരക്ഷ പെയിൻ & പാലിയേറ്റീവ് പന്നികോട് മേഖല കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വൈദ്യുതി ഉപകരണങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന കിടപ്പുരോഗികളാണ് സമൂഹത്തിൽ ഏറെ കുറേപേരും. ഓക്സിജൻ കോൺസുലേറ്ററുകൾ, ബൈപാപ്പുകൾ, എയർ ബെഡുകൾ, തുടങ്ങിയ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ പവർ കട്ട് കിടപ്പു രോഗികൾക്ക് ഭീഷണിയായി നിലനിൽക്കുകയാണ്.
എരഞ്ഞിമാവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സി. ഹരീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗിരിഷ് കാരക്കുറ്റി, ശബീർ ചെറുവാടി എന്നിവർ സംസാരിച്ചു. ആരിഫ ഒറ്റകണ്ടത്തിൽ സ്വാഗതവും സുഹാസ് പി.കെ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ആരിഫ ഒറ്റകണ്ടത്തിൽ (കൺവീനർ), അശോകൻ യു.കെ, മുഹമ്മദ് മന്നിങ്ങതൊടി, മുരളി മാസ്റ്റർ (ജോ : കൺവീനർമാർ), സുഹാസ് പി.കെ (ചെയർമാൻ) സറീന ഇ.പി, മൊയ്തീൻ ഗോതമ്പ റോഡ്, സക്കീർ താന്നിക്കലോടി
(വൈസ് ചെയർമാൻമാർ), സാബു സ്‌കറിയ (ട്രഷറർ).