Trending

ടി.പി. ജോയി (70).

വേർപാട്
31-07-2026, വെള്ളി

തിരുവമ്പാടി: പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുൻ പ്രസിഡൻ്റും ടൗണിലെ വ്യാപാരിയുമായ ടി.പി ജോയി തൊമരക്കാട്ടിൽ (70) നിര്യാതനായി.

സംസ്കാരം നാളെ (ശനി) വൈകുന്നേരം 05:45-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ഫിൽസ (തേക്കുംകുറ്റി കൊളത്തനാൽ കുടുംബാംഗം).

മക്കൾ: നിധിൻ, നിമിൻ.

മരുമക്കൾ: ടീന കോഴിക്കോട്ടിൽ (നടവയൽ), അമിത ആനക്കല്ലേൽ (തിരുവമ്പാടി).

സഹോദരങ്ങൾ: മാത്യു (ആനക്കാംപൊയിൽ), ജോണി (തിരുവമ്പാടി), ബാബു (തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡൻ്റ്), സാലി ജോണിച്ചൻ കൂത്രപ്പള്ളിൽ (തൃശൂർ).

കേരളാ കോൺഗ്രസ് പാർട്ടിയുടെ യുവജന സംഘടനയായ കേരളാ യൂത്ത് ഫ്രണ്ടിലൂടെ പൊതുരംഗത്തേക്ക് വന്ന ടി.പി ജോയി യൂത്ത് ഫ്രണ്ട് മണ്ഡലം സെക്രട്ടറി, പ്രസിഡൻ്റ്, അവിഭക്ത കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമതി തിരുവമ്പാടി യൂണിറ്റ് പ്രസിഡൻ്റായിരിക്കെ ടി.പി ജോയിയുടെ ഉറച്ച നിലപാടാണ് കെ.എസ്.ആർ.ടി.സി യുടെ തിരുവമ്പാടി ഡിപ്പോയ്ക്കും
തിരുവമ്പാടിയിലെ പൊതുശ്മശാനത്തിനും മാലിന്യ സംസ്കരണ കേന്ദ്രത്തിനും സാധ്യത ഒരുക്കിയത്.

തിരുവമ്പാടിയിൽ ഡിപ്പോ അനുവദിക്കാൻ സ്ഥലം മുൻകൂറായി കെ.എസ്.ആർ.ടി.സി യുടെ പേരിൽ വാങ്ങി നൽകാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് സാധിക്കാതെ വന്നപ്പോൾ ടൗണിന് സമീപം നാല്പതു മേനിയിൽ ഒന്നേ മുക്കാൽ ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് വാങ്ങുകയും ഈ സ്ഥലം പിന്നീട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തത് ജോയി പ്രസിഡൻ്റായിരിക്കുമ്പോഴാണ്.

ഇവിടെയാണ് തിരുവമ്പാടിയുടെ അഭിമാനമായി മാറിയ കെ എസ്ആർടിസി ഡിപ്പോ ഇപ്പോൾ പൂർത്തിയായി വരുന്നത്.

കെ.എസ്.ആർ.ടി.സി തിരുവമ്പാടിയിൽ ഓപ്പറേറ്റിംഗ് സെൻ്റർ അനുവദിച്ചപ്പോൾ വർക്ക് ഷോപ്പ് തുടങ്ങാൻ തിരുവമ്പാടി ടൗണിലെ അനുരാഗ് ഓഡിറ്റോറിയത്തിനു സമീപമുള്ള തൻ്റെ സ്ഥലം വിട്ടു നൽകാൻ ജോയി കാണിച്ച സന്മനസ് മറക്കാൻ കഴിയില്ല.

മാലിന്യ സംസ്കരണ കേന്ദ്രത്തിനും, പൊതു ശ്മാശനത്തിനും സ്ഥലം വാങ്ങാൻ പണം മുടക്കിയത് ജോയി പ്രസിഡൻ്റായിരിക്കെ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് എന്ന കാര്യവും മറക്കാനാവില്ല.

ടി.പി ജോയിയുടെ വേർപാടിൽ അനുശോചിച്ച് നാളെ വൈകുന്നേരം 04:30-മുതൽ തിരുവമ്പാടി ടൗണിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി തിരുവമ്പാടി ഓഫീസിൽ നിന്നും അറിയിച്ചു.

വൈകുന്നേരം 07:00-ന് തിരുവമ്പാടി ബസ് സ്റ്റാൻ്റിനു സമീപമുള്ള സഹകരണ ബാങ്കിൻ്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സർവ കക്ഷി അനുശോചന യോഗം നടക്കും.
Previous Post Next Post
Italian Trulli
Italian Trulli