കൊടിയത്തൂർ: കേര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ
നാളികേര കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. 2026 - 27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി തെങ്ങിന് ജൈവവളം, രസവളം, കുമ്മായം എന്നിവ സബ്‌സിഡി നിരക്കിൽ വിതരണമാരംഭിച്ചു.
ജൈവവളവും കുമ്മായവും 75 ശതമാനവും രാസവളം 50 ശതമാനം സബ്സിഡി നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത വിതരണോദ്ഘാടനം നിർവഹിച്ചു.
ഒരു തെങ്ങിന് 1 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മയം, ഒരു കിലോ പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സ്ലിപ് പ്രകാരം അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി കർഷകർ ബിൽ കൃഷിഭവനിൽ എത്തിക്കണം.
സബ്‌സിഡി തുക അക്കൗണ്ടിൽ ലഭിക്കും. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, പഞ്ചായത്തംഗങ്ങളായ സി ഹരീഷ്, കെ.വി നിയാസ്, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ്, കുട്ടിഹസ്സൻ പരവരിയിൽ കൃഷി ഓഫീസർ പി രാജശ്രീ, അസിസ്റ്റൻ്റുമാരായ മുഹ് മിൻ അലി, ബീന സംസാരിച്ചു.
Tags:
KODIYATHUR