പ്രീക്വാർട്ടറിൽ മെക്‌സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
അത്‌ലാന്റ: അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് പ്രീക്വാർട്ടറിൽ. പിറകിൽ നിന്ന ശേഷമാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മുൻ ചാമ്പ്യൻമാർ ജയം സ്വന്തമാക്കിയത്. ഇരട്ട ഗോൾ നേടിയ ഹാരി കെയ്‌നാണ് (75, 86) ഇംഗ്ലണ്ടിന്റെ രക്ഷകനായത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയിലൂടെ കോംഗോയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ കോംഗോയുടെ ലീഡിലാണ് കളി അവസാനിച്ചത്.
തുടക്കം മുതൽ ത്രീലയണൽസിനെ വിറപ്പിച്ച കോംഗോ തുടരെ എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. ഏഴാം മിനിറ്റിൽ ആദ്യ പ്രഹരമേൽപ്പിച്ചു. ഇടതു വിങിലൂടെ ബോക്‌സിലേക്ക് കുതിച്ചെത്തിയ സിംപെംഗ ഇംഗ്ലീഷ് ഗോൾകീപ്പർ പിക്‌ഫോർഡിനെ നിരായുധനാക്കി പന്ത് വലയിലെത്തിച്ചു. 35ാം മിനിറ്റിൽ വലതുവിങിൽ നിന്ന് ബോക്‌സിലേക്ക് കടന്നുകയറി നോനി മദുവെക്കെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മാർക്കസ് റാഷ്‌ഫോഡിന്റെ ഷോട്ട് വാൻ ബിസേക്ക ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ തുടരെ ഇംഗ്ലീഷ് താരങ്ങൾ അക്രമിച്ചെത്തിയെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളുമായി രക്ഷക്കെത്തി. രണ്ടാം പകുതിയിലും ഇംഗ്ലീഷ് ആക്രണത്തോടെയാണ് കളി തുടങ്ങിയത്. എന്നാൽ ഗോൾകീപ്പർ വീണ്ടും വില്ലനായി. ഒടുവിൽ 75ാം മിനിറ്റിൽ ഹാരി കെയ്ൻ ഗോൾ മടക്കി.
ഇടതുവിങിൽ നിന്ന് ആന്റണി ഗോർഡൻ നൽകിയ ക്രോസ് കൃത്യതയാർന്ന ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ വലയിലേക്ക് എത്തിച്ചു. 86ാം മിനിറ്റിൽ വിജയമുറപ്പിച്ച ഗോളുമെത്തി. ഗോർഡനിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ കെയ്ൻ വലയുടെ മുകളിലേക്ക് പായിച്ച റോക്കറ്റ് ഷോട്ട് കോംഗോ ഗോൾകീപ്പറെ മറികടന്ന വലയിൽ വിശ്രമിച്ചു. മത്സരത്തിലുടനീളം ലോക ചാമ്പ്യൻമാരെ വിറപ്പിക്കുന്ന പ്രകടനമാണ് കോംഗോ പുറത്തെടുത്തത്.
എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം.
സെനഗലിനെതിരെ ബെല്‍ജിയത്തിന് നാടകീയ ജയം. എക്‌സ്ട്രാ ടൈമിലാണ് ബെല്‍ജിയം വിജയ ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് നാടകീയ തിരിച്ചുവരവ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചത് യൂറി ടിലിസ്മാനാണ്. ജയത്തോടെ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാനായി.
2018ലെ ചരിത്രം ബെല്‍ജിയം ആവര്‍ത്തിക്കുകയാണ്. അന്നത്തെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇതുപോലെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബെല്‍ജിയം ഇതുപോലെ നാടകീയമായി തന്നെ ജപ്പാനെ 3-2ന് തകര്‍ക്കുകയായിരുന്നു. ആ ക്ലൈമാക്‌സ് പഞ്ചാണ് ഈ മത്സരവും ഓര്‍മിപ്പിച്ചത്. ഹബീബ് ഡയറലും ഇസ്മായില സാറയുമാണ് സെനഗലിനായി ഗോള്‍ നേടിയത്.
പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന് അവസാന നിമിഷം വരെ ഉറച്ചുവിശ്വസിച്ച സെനഗലിന് ഈ അട്ടിമറി നല്‍കുന്നത് തീരാനിരാശയാണ്.
Tags:
SPORTS