Trending

ഡോ. മുഫീദ പി.സി യെ ആദരിച്ചു.

കൊടിയത്തൂർ: ഇന്ത്യൻ റെയിൽവേയിൽ ഡിവിഷൻ മെഡിക്കൽ ഓഫീസറായി നിയമനം നേടിയ ഡോക്ടർ മുഫീദ പി.സിക്ക് പുരസ്കാരം നൽകി. കൊടിയത്തൂർ സലഫി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പാറ്റ്ന എയിംസിൽ നിന്ന് മെഡിക്കൽ ബിരുദം നേടുകയും ചെയ്ത ഡോക്ടറെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ആദരിച്ചു.
സലഫി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വി അബ്ദുൽ കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. മുഫീദ പി.സി, കെ.വി അബ്ദുസ്സലാം, ജമീല ടീച്ചർ, എന്നിവർ സംസാരിച്ചു. അധ്യാപകരായ സജിന, ഹഫ്സത്ത്, തസ്ലീന, രശ്മി, ഷീന എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli