Trending

ആരാധകർക്ക് നിരാശ, സുൽത്താനില്ലാത്ത ആദ്യ മത്സരത്തിനൊരുങ്ങി ടീം ബ്രസീൽ, സ്ഥിരീകരിച്ച് അൻസലോട്ടി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകൻ കാർലോ അൻസലോട്ടി. താരം പരിക്കിൽ നിന്നും മുഴുവനായി മോചിതനാവാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് അൻസലോട്ടി അറിയിച്ചത്. ജൂൺ 14ന് ഇന്ത്യൻ സമയം പുലർച്ചെ 3:30ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം."
 
അവൻ (നെയ്മർ) തിരിച്ചുവരവിനായി കഠിന പരിശ്രമത്തിലാണ്. അടുത്ത മത്സരത്തിൽ അവന് ടീമിനൊപ്പം ചേരാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്' അൻസലോട്ടി പറഞ്ഞു.

നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്."
Previous Post Next Post
Italian Trulli
Italian Trulli