വേർപാട്
12-10-2026, തിങ്കൾ
ചേന്ദമംഗല്ലൂർ: പൗര പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തിരുവാലൂർ ടി ഉണ്ണിമോയി (86 - വാട്ട് കാക്ക) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4.30 ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
ഭാര്യ: ആമിന കളത്തിങ്ങൽ.
മക്കൾ: ആയിഷ, സലീന ടീച്ചർ (അധ്യാപിക മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന, ഫൗസിയ, അബ്ദുറഹ്മാൻ (ഓസ്ട്രേലിയ).
മരുമക്കൾ: അബ്ദുൽ ഗഫൂർ നാഗേരി, മുഹമ്മദ് എം.ടി (റിട്ട. ഹെഡ്മാസ്റ്റർ, പുള്ളാവൂർ ജി.എം.യു.പി സ്കൂൾ), അബ്‌ദുസ്സലാം (കൈരളി ജ്വല്ലറി, മുക്കം), അബ്ദുസ്സത്താർ മൗലവി (കൂളിമാട്), ഡോ ജിസ്നി (നാനാൻചിറക്കൽ, തിരൂർ).
സഹോദരങ്ങൾ: ടി. അബൂബക്കർ, ടി. അബ്ദുറസാഖ്, ഫാത്തിമ, പരേതരായ ഇമ്പിച്ചി മോതി, മുഹമ്മദ്, മമ്മദ്, ആമിന, ഇയ്യാത്തുമ്മ.