Trending

ലോക കപ്പ് ഫുട്ബോൾ: കളി ആവേശം ബിഗ് സ്‌ക്രീനിൽ തോട്ടുമുക്കം പള്ളിതാഴെയിലും.

തോട്ടുമുക്കം: ലോകം ഒരു ഫുട്ബോളിന്റെ കൂടെ ഓടുന്ന ഈ കാലത്ത് തോട്ടുമുക്കം പള്ളിതാഴെ ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ ലോക കപ്പ് മത്സരങ്ങൾ കാണുവാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരം ഉണ്ടാക്കി തോട്ടുമുക്കം ലൈവ് സ്പോർട്സ് എന്ന സംഘടന മാതൃകയായി. 

2022 ലെ ഫുട്ബോൾ ലോക കപ്പ് മത്സര സമയത്താണ് ലൈവ് സ്പോർട്സ് ബിഗ് സ്‌ക്രീനിൽ കളി കാണാം എന്ന ആശയവുമായി ജനങ്ങളുടെ മുൻപോട്ട് വരികയും എല്ലാ നല്ലവരായ നാട്ടുകാരുടെയും സംഘടനകളുടെയും സഹായത്തോടെ ഈ ഉദ്യമം വിജയിപ്പിച്ചത്.

കഴിഞ്ഞ ദിവസം പള്ളിതാഴെ തിരുനിലത്ത് ബിൽഡിങ്ങിൽ ലൈവ് സ്പോർട്സ് സംഘടിപ്പിച്ച ഫുട്ബോൾ ബിഗ് സ്‌ക്രീനിൽ എന്ന ചടങ്ങ് വി.കെ അബൂബക്കറിന്റെ അധ്യക്ഷതയിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരം ഉമർ മുക്താർ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക്‌ മെമ്പർ ധന്യ ബാബുരാജ്, വാർഡ് മെമ്പർമാരായ സന്തോഷ്‌ സെബാസ്റ്റ്യൻ, പി.കെ സുഹാസ്, മോഹൻ ബഗാൻ താരം നിഹാജ്‌, എ.എം റഹ്‌മാൻ, ബാസിത് തോട്ടുമുക്കം, അമീർ തെക്കേതൊടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli