ചെറുവാടിയിലേക്കും എം.എ.എം.ഒ കോളേജ് വഴിയും പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്.
മുക്കം: വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു.
നിരവധി യാത്രക്കാർക്ക് ഉപകാരമാവുന്ന തരത്തിൽ കൊടിയത്തൂർ, ചെറുവാടിയി വഴി കോഴിക്കോട്ടേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാശ്വാസമായി മണാശ്ശേരി എം എ എം ഒ കോളേജ് വഴിയുമാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു.കോഴിക്കോട് റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് റൂട്ട് സെറ്റ് ചെയ്തിരിയ്ക്കുന്നത്
സർവീസ് ബുധനാഴ്ച (14/10/2026 ന്) ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
ബസ് റൂട്ട്:
രാവിലെ4.20: തിരുവമ്പാടിയിൽ നിന്നാരംഭിച്ച്
4.30: കൂടരഞ്ഞി,കാരമൂല
4.40: മുക്കം
4:50: ചെറുവാടി
5.00: മാവൂർ
5.20: മെഡിക്കൽ കോളേജ്
6:00: മണിക്ക് റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
തിരിച്ച്
6.05: റയിൽവേ സ്റ്റേഷൻ നിന്നാരംഭിച്ച്
6.15: പാളയം
7.00: മാവൂർ
7.10: ചെറുവാടി
7.20: മുക്കം, കാരമുല
7.30: കൂടരഞ്ഞി
7.45: തിരുവമ്പാടി എത്തും.
8.40: വീണ്ടും തിരുവമ്പാടിയിൽ നിന്നാരംഭിച്ച്.
8.50: കൂടരഞ്ഞി, കാരമൂല
9 00: മുക്കം
9.20: മണാശ്ശേരി MAMO കോളേജ്
9.35: പുൽപറമ്പ്, പാഴൂർ, കൂളിമാട്, മാവൂർ, മെഡിക്കൽ കോളേജ്
10.15: കോഴിക്കോട് എത്തും.
10.45 കോഴിക്കോട് നിന്നാരംഭിച്ചു, പാളയം, മാവൂര്, കുളിമാട്
11.55 ചെറുവാടി, കൊടിയത്തൂർ കാരശ്ശരി
12.20 : മുക്കത്തും
12.45 ന്: മുക്കം കാരശ്ശേരി, കൊടിയത്തൂർ വഴി
12.55 ചെറുവാടിയും തുടർന്ന്
മാവൂർ, മെഡിക്കൽ കോളേജ് വഴി
2:20 കോഴിക്കോടും എത്തിച്ചേരും.
വൈകീട്ട്
5 10 ന് കോഴിക്കോട്, പാളയം മാവൂർ വഴി
6.20: ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി
6.30 മുക്കം,
6.40 കാര മൂല
6.45: കൂടരഞ്ഞി
6.50: തിരുവമ്പാടി യിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്
Tags:
MUKKAM