Trending

സുരക്ഷാ പാലിയേറ്റീവ് വളണ്ടിയർ സംഗമം നടത്തി.

കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.

ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വളണ്ടിയർ സംഗമം ഏരിയ രക്ഷാധികാരി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. സുരക്ഷാ കൊടിയത്തൂർ മേഖല ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷത വഹിച്ചു.

സുരക്ഷാ കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോം കെയർ നടത്തി 157 രോഗികളെ പരിചരിച്ചു. 24 മണിക്കൂർ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കിയുമുള്ള സുത്യർഹമായ സേവനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്നിട്ടുള്ള വളണ്ടിയർ സംഗമത്തിൽ വെച്ച് പരേതനായ ചെറുവാടി ഹാജിയുടെ മക്കൾ വീൽചെയറും, എയർ ബെഡും സംഭാവന നൽകി. ഏരിയ രക്ഷാധികാരി വി.കെ വിനോദ് ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ പി എം ഫാക്വാലിറ്റി സത്യപാലൻ പാലായ് മുഖ്യപ്രഭാഷണം നടത്തി.
  
സുരക്ഷ തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, സി.ടി.സി അബ്ദുള്ള, ഉമൈബാൻ ടീച്ചർ, കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും സാബിറ തറമ്മൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli