Trending

ഡ്രമ്മിൽ ആരംഭിച്ച കൃഷിയിൽ നൂറു മേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ.


കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ ക്യാമ്പസിൽ ഡ്രമ്മുകളിൽ ആരംഭിച്ച ജൈവകൃഷി ശ്രദ്ധേയമായ വിജയമായി. പരിമിതമായ സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച കൃഷിയിൽ നിന്നും മികച്ച വിളവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് എൻ.എസ്.എസ് വളണ്ടിയർമാർ വിവിധയിനം പച്ചക്കറികളും ഫലവൃക്ഷങ്ങളും ഡ്രമ്മുകളിൽ നട്ടുപിടിപ്പിച്ചത്. വളണ്ടിയർമാരുടെ നിരന്തരമായ പരിചരണവും അധ്യാപകരുടെ മാർഗനിർദേശവും കൃഷി വിജയകരമായി

ഡ്രമ്മിൽ വളർത്തിയ പപ്പായമരത്തിൽ കായ്ച്ച ഫലങ്ങൾ ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുകയാണ്. പ്രകൃതിയോട് ചേർന്നുള്ള ജീവിതശൈലിയും കാർഷിക സംസ്കാരവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

സ്കൂൾ ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിനും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധവും കാർഷിക താൽപര്യവും വളർത്തുന്നതിനും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുമെന്ന് എൻ.എസ്.എസ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli