കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂൾ ഫുട്ബോൾ അക്കാദമി ജഴ്‌സി റിവീൽ, ഗേൾസ് ഫുട്ബോൾ ടീം ലോഞ്ചിംഗ്, ലഹരിക്കെതിരെ വൺ മില്യൺ ഗോൾ തൂഫാൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. മാനേജർ ഇ യാക്കൂബ് ഫൈസിയുടെ അധ്യക്ഷതയിൽ ബാംഗ്ലൂർ എഫ്.സി ഗോൾകീപ്പർ കോച്ച് റാഷിദ് നാലകത്ത് ഉദ്ഘാടനം ചെയ്തു.
അറോറ ഹോളിഡേയ്‌സ് എം.ഡി ഷംലീലയാണ് ജഴ്സികൾ സ്പോൺസർ ചെയ്തത്. വിദ്യാർത്ഥികളും അധ്യാപകരും അതിഥികളും ചേർന്ന് ലഹരിക്കെതിരെ തൂഫാൻ ആയിരം ഗോൾ അടിച്ചു. ഹെഡ്മാസ്റ്റർ സി.കെ അഹമ്മദ് ബഷീർ, പി.സി മുജീബ് റഹിമാൻ, അറോറ ഹോളിഡേയ്‌സ് എം.ഡി ഷംലീല, ബിസ്‌മ, IFA ലൈസൻസി കോച്ച് ഷമീൽ അരീക്കോട്, ടി ബേനസീറ, പി.ടി അബ്‌ദു സലിം എന്നിവർ സംസാരിച്ചു.
മുഹമ്മദ് സാബിക്ക്, മാലു എൻ.കെ, ഷാമിൽ റബാഹ്, ഹൃദിക്ക് രാജ്, മുഹമ്മദ് ഒ, ശ്രീജിത്ത് വി, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION