Trending

വന്യമൃഗശല്യത്തിനു സർക്കാർ ശാശ്വത പരിഹാരം കാണണം: സി.കെ കാസിം.

മുക്കം: വന്യമൃഗങ്ങളുടെ ശല്യത്തിൽനിന്ന് കർഷകരേയും കാർഷിക ഉത്പന്നങ്ങളേയും രക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വളങ്ങളുടെ വില വർദ്ധനവ് പുനഃപരിശോധിക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും സി.കെ കാസിം എം.എൽ.എ ആവശ്യപ്പെട്ടു.

പരിസ്ഥിതിദിനത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാസിം. മണ്ഡലം കർഷക സംഘം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷം വഹിച്ചു.

കർഷക സംഘം ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ, മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, വൈസ് പ്രസിഡന്റ് എ.പി ഹൈദ്രോസ്, മണ്ഡലം ലീഗ് സെക്രട്ടറി എ.കെ സാദിഖ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി സൈദ് ഫസൽ, എൻ.ഐ ജബ്ബാർ, റഷീദ് ഖാസിമി, ഇല്യാസ് മൗലവി, കെ നൂറുദ്ധീൻ, ആയിഷ ഇല്ലിക്കൽ, ടി.ടി അബ്ദുറഹിമാൻ, റഊഫ് കൊളക്കാടൻ, പി.ടി യൂസുഫ്, പി സലീം, നസീർ പി.കെ, ജബ്ബാർ ടി, കരീം ഇല്ലിക്കൽ, എൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli