Trending

സമൂഹ ഫലഭോജനം ഒരുക്കി കുളിർമ കാമ്പയിൻ.

കൂളിമാട്: അത്യുഷ്ണത്തെ മറികടക്കാൻ കുളിർമയുള്ള കൂളിമാടിനായി കൈകോർക്കാം എന്ന സന്ദേശം ഉയർത്തി കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കുളിർമ ക്യാമ്പയിൻ സമൂഹ ഫലഭോജനത്തോടെ തുടങ്ങി. കൂളിമാടിലെ ഗൃഹാങ്കണങ്ങളിൽ വിളഞ്ഞ ഫലങ്ങളും സ്ത്രീകൾ തയ്യാറാക്കിയ വിഭവങ്ങളും ഉൾപ്പെടുത്തിയായിരുന്നു നാട്ടു സൽക്കാരം.

വിവിധതരം മാമ്പഴങ്ങൾ, ചക്ക, പൈനാപ്പിൾ, പപ്പായ തുടങ്ങിയ നാടൻ ഫലങ്ങൾ മുതൽ ഗംലസ് ജാക്ക് ഫ്രൂട്ട് വരെയുള്ള ഫഴങ്ങളും പച്ചമാങ്ങ ജ്യൂസ്, ചക്കപ്പുഴുക്ക് തുടങ്ങി ഇരുപത്തിയഞ്ചിലധികം ഇതര വിഭവങ്ങളും സത്ക്കാരത്തിന് നിറവേകി.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ അനീഷ് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി. പ്രമുഖ ഫലവൃക്ഷ പരിപാലകൻ കെ.വി ഷംസുദ്ദീൻ ഹാജി, ഫ്രൂട്രീമിഷൻ ചീഫ് അഡ്വൈസർ ഉസ്സൻ ഗ്രീൻ ഗാർഡൻ എന്നിവരെ ആദരിച്ചു.

ഫ്രൂട്രീമിഷൻ പ്രോജക്ട് ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എ നാസർ വിശദീകരിച്ചു. ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത് ഗ്രഹാങ്കണ ഹരിതവത്കരണ യജ്ഞത്തിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഒ സ്മിജ, ഇ.എ അസീസ്, മഹല്ല് ഖത്തീബ് മിൻഹാജ് ഫൈസി, മഹല്ല് ജനറൽ സെക്രട്ടറി കെ വീരാൻകുട്ടി ഹാജി, ട്രഷറർ കെ ഖാലിദ് ഹാജി, ക്രസ്റ്റ് ജനറൽ കൺവീനർ അയ്യൂബ് കൂളിമാട്, സി.എ ഷുക്കൂർ മാസ്റ്റർ, പി.ടി.സി അബ്ദുള്ള മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, ടി അബ്ദുൽ മജീദ്, കെ.പി ബഷീർ, കെ.എം ബഷീർ ബാബു, ടി.സി മുഹമ്മദ്, അലി.ഇ. എറക്കോട് സംസാരിച്ചു.

കെ.എ റഫീഖ്, ടി.വി ഷാഫി മാസ്റ്റർ, ടി.സി റഷീദ് ഹാജി, ഇ മുഹമ്മദ്, സി മുഹമ്മദ്, എ അഫ്സൽ, കെ.കെ ഫൈസൽ, എം.വി അമീർ, എം.വി അലി, സി എഅലി, കെ. അബ്ദുള്ള, എം.വി, സെയ്ദ് മുഹമ്മദ്, ഇ. നസീഫ്, ഇ.എ മജീദ്, കെ. തംജീദ് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli