മുക്കം: ഒരു നൂറ്റാണ്ട് കാലമായി കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മത നവോത്ഥാന മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിക്കുന്ന കേരള നദ് വത്തുൽ മുജാഹിദീൻ (മർക്കസുദ അവ), നേതൃത്വത്തിൽ നാളെ (മെയ് 3) മുക്കം മണ്ഡലം സമ്മേളനം നടക്കും.
'വിശ്വാസ വിശുദ്ധി സമൂഹനന്മക്ക് ' എന്ന പ്രമേയത്തിന്റെ ഭാഗമായി, കളി കൂടാരം ഖുർആൻ എക്സിബിഷൻ, വിദ്യാർത്ഥി യുവജന സമ്മേളനം, വനിതാ സമ്മേളനം, മൈത്രി സമ്മേളനം, പൊതു സമ്മേളനം എന്നീ വിവിധ സെഷനുകളിലായി മുക്കത്ത് പ്രത്യേകം തയ്യാറാക്കിയ മൈത്രി നഗറിലാണ് നാളെ നടക്കുക.
കാലത്ത് 9 മണിക്ക് 1 നടക്കുന്ന ബാല സമ്മേളനം 'കളി കൂടാരം' ജൈസൽ പരപ്പനങ്ങാടി നേതൃത്വം നൽകും. രണ്ടു മണിക്ക് നടക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം മിസ്അബ് കീയരിയൂർ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിതാ സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം നിർവഹിക്കും.
നാലുമണിക്ക് നടക്കുന്ന മൈത്രി സമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യാത്ഥിതി ആകും. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹിക്കും. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഇസ്മായീൽ കരിയാട് മുഖ്യ പ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ
പി.എ ആസാദ് മാസ്റ്റർ, സുൽഫിക്കർ സുല്ലമി, ഡോ: ഒ.സി അബ്ദുൽ കരീം, ഐ.പി ഉമ്മർ, എൻ. ശൈജൽ കക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Tags:
MUKKAM