Trending

ലൈലാബീഗം (76).

വേർപാട്
08-10-2026, വ്യാഴം

കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ നിര്യാതയായി.

ഭർത്താവ്: പരേതനായ പി.എ റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ).

മക്കൾ: സജിത്ത്, സോജ.

സഹോദരങ്ങൾ: ഷാനവാസ്, റസിയ, റിത.

ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നാളെ നടക്കും.

1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 

പ്രേംനസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻകീഴിലെ വീടിൻ്റെ പേര് ലൈലാബീഗത്തിന്റെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്. പ്രേംനസീറിനെ സംബന്ധിച്ച് ‘ഇതിലെ പോയത് വസന്തം’ എന്നൊരു ഓർമ പുസ്തകവും ഇവർ രചിച്ചിട്ടുണ്ട്.

1970ലാണ് ലൈലയുടെ വിവാഹം നടക്കുന്നത്. തിരുവനന്തപുരം മംഗലപുരത്തെ മജിസ്ട്രേട്ട് ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ മകൻ അബ്ദുൽ റഷീദായിരുന്നു ഭർത്താവ്. പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനിയറായിരുന്നു അദ്ദേഹം.
Previous Post Next Post
Italian Trulli
Italian Trulli