Trending

കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.

മുക്കം: കനിവ് തടപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ “Dream - Plan - Achieve” എന്ന ശീർഷകത്തിൽ സ്മാർട്ട് കരിയർ പ്ലാനിംഗിന്റെ വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് പ്രോഗ്രാം കുമാരനല്ലൂരിലെ സലാം സൗണ്ട്സ് ഹാളിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉന്നത പഠന - കരിയർ സാധ്യതകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

സുബ്ഹാൻ ബാബു എം.സി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം നിർവഹിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ അഷ്കർ ക്ലാസിന് നേതൃത്വം നൽകി.

വിദ്യാർത്ഥികളുടെ അഭിരുചി, തൊഴിൽ സാധ്യതകൾ, കോഴ്സ് തിരഞ്ഞെടുപ്പ്, ഭാവി കരിയർ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ജമാഅത്തെ ഇസ്‌ലാമി കാരശേരി ഏരിയ പ്രസിഡണ്ട് എം അബ്ദുസ്സലാം ആശംസകൾ നേർന്നു. സലീം തലേക്കര, അമീർ അബൂബക്കർ കീലത്ത് എന്നിവർ സംസാരിച്ചു.

ഷിയാസ്, സലാം, റഷീദ്, അൻവർ സാദത്ത്, റംഷാദ്, മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
Previous Post Next Post
Italian Trulli
Italian Trulli