വേർപാട്
03-05-2026, ഞായർ
എടവണ്ണപ്പാറ: പള്ളിപ്പടി മഹല്ല് കാരണവരും മുസ്ലിം ലീഗ് നേതാവുമായ തറമ്മൽ അബ്ദു ഹാജി (74) (താഷ്കൻ്റ് ഹോട്ടൽ) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 9:30ന് പള്ളിപ്പടി ജുമാ മസ്ജിദിലും 10:00 മണിക്ക് ചീക്കോട് ജുമുഅത്ത് പള്ളിയിലും നടക്കും.
മസ്ജിദ് നൂർ മഹല്ല് വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് ജില്ലാ കൗൺസിലർ, ദീർഘകാലം പള്ളിപ്പടി മുസ്ലിം ലീഗ് പ്രസിഡൻ്റ്, മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡൻ്റ്, ലൗഷോർ ബഡ്സ് സ്കൂൾ പ്രസിഡൻ്റ്, എടവണ്ണപ്പാറ ടൗൺ പള്ളി സെക്രട്ടറി, റഷീദിയ അറബിക് കോളേജ് സെക്രട്ടറി, ചീക്കോട് മഹല്ല് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ മാനേജ്മെൻ്റ് കമ്മറ്റി ഭാരവാഹി, ദീർഘ കാലം ചീക്കോട് കെ.കെ.എം ഹൈസ്കൂളിന്റെയും ചാലിയപ്രം ഹൈസ്കൂളിന്റെയും പി.ടി.എ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: ഫാത്തിമ്മ.
മക്കൾ: അബ്ദു സലാം, മുഹമ്മദ് കുഞ്ഞി, സുബൈർ, അലി (ദുബൈ), അനസ് (എസ്.ആർ കൺസ്ട്രക്ഷൻ), ജുമൈലത്ത്, ഹഫ്സത്ത്.
മരുമക്കൾ: ഹമീദ് ഫൈസി ആക്കോട് (സൈത്തൂൻ മാനേജർ, കോഴിക്കോട് മൂന്നാലുങ്ങൾ ഖത്തീബ്), സുബൈർ മപ്രം, (ടെക്നികൽ സ്കൂൾ വാഴക്കാട്), ഫസ്മിന ചൂളാട്ടി, സുഹൈല പള്ളിപ്പടി, ലിയാന മഞ്ചേരി.
സഹോദരങ്ങൾ: കുഞ്ഞി ഹാജി (മമത ഹോട്ടൽ), അലി ഫൈസി.
Tags:
OBITUARY