കൊടിയത്തുർ: വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തുർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഹജ്ജ് യാത്രയപ്പും തെയ്യത്തും കടവ് കൊടിയത്തൂർ റോഡിൻ്റെ ശോചനിയ അവസ്ഥയും ചർച്ച ചെയ്ത് കൊണ്ട് മുൻ പഞ്ചായത്ത് പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് പ്രസിഡൻ്റുമായ വി ഷംലുലത്ത് യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായി.
മുജിബ് റഹ്‌മാൻ ചെറുവാടി ടി.കെ അനിഫ ദിൽബാബ്, ജോബി തോട്ടുമുക്കം, അശോകൻ പന്നിക്കോട്, അബ്‌ദുൽ കരിം ചെറുവാടി, വാഹിദ് കൊളക്കാടൻ എന്നിവർ ഹജ്ജ് ന് പോകുന്ന ട്രഷറർ പി.സി മുഹമ്മദ് ന് ഹജ്ജ് യാത്രയപ്പ് നൽകി സംസാരിച്ചു. ബഷീർ എ വൺ നന്ദിപറഞ്ഞു.
Tags:
kodiyathur