പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായി 12 വയസുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില് പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്.
സഹോദരന് ടിവിയുടെ റിമോട്ട് നല്കാത്തതില് പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവയ്ക്കൂ)
Tags:
OBITUARY