Trending

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്.

മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം.

ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കത്തികൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നാണ് സൂചന. കൊലപാതകം നടക്കുമ്പോഴും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു. മഹിളാ മോർച്ച ജില്ലാ നേതാവാണ് കൊല്ലപ്പെട്ട ഗീതമ്മ.
Previous Post Next Post
Italian Trulli
Italian Trulli