Trending

ആല്യാപ്പുക്കയും യാത്രയായിരിക്കുന്നു.



✒️നിയാസ് ചെറുവാടി.

ഇന്നലേയും അങ്ങാടിയിലെ വായന ശാലയിൽ പേപ്പർ വായിച്ചിരുന്ന അദ്ദേഹത്തോട് നാട്ടുവർത്തമാനവും തെരെഞ്ഞെടുപ്പ് രാഷ്ട്രീയവും സംസാരിച്ച് രസം പറഞ്ഞിരുന്നു.

കളിച്ചും ചിരിച്ചും സരസമായി രാഷ്ട്രീയം പറഞ്ഞും മീൻ കടയിൽ സഹായിയായി നിന്ന് ഉപജീവനം നടത്തി നമുക്കിടയിൽ ജീവിച്ച ആല്യാപ്പുക്കയും,"ഒരു സൂചന പോലും തരാതെ വിട പറഞ്ഞിരിക്കുന്നു."

എല്ലാവരോടും വ്യക്തിപരമായി ഏറെ സൗമ്യ ഭാവത്തോടെ മാത്രം ഇടപെട്ട് കോൺഗ്രസ് രാഷ്ട്രീയത്തെ ഏറെ ഇഷ്ട്ടപെട്ടും, വായന ഹോബിയായും കണ്ട് ജീവിച്ച ആല്യാപ്പുക്ക, ചെറുവാടിയുടെ ഓരോ സ്പന്ദനത്തിനോടൊപ്പവും നടന്ന വ്യക്തിയായിരുന്നു.

ജീവിത യാത്രയിൽ ഓവർടേക്ക് ചെയ്ത് വരുന്ന മരണത്തിനു മുന്നിൽ വഴിമാറി പോകാൻ ആർക്കും സാധിക്കില്ലല്ലോ..!

ഇന്നലെ വൈകിട്ട് വരേ അങ്ങാടിയിൽ വച്ച് പല തമാശകളും പങ്ക് വച്ച ആല്യാപ്പുക്ക, അശരണരും നിലാരംബരുമായവർ വല്ല സഹായവുമായി അങ്ങാടിയിലെത്തിയാൽ അവരേ സഹായിക്കാൻ എന്നും മുന്നിലുണ്ടാകുമായിരുന്നു. "ഇപ്പോഴും മരിച്ചു പോയെന്ന് കരുതുന്നതിനേക്കാൾ എവിടേയോ ഉണ്ടെന്ന് കരുതാനാണിഷ്ടം."

"സമയ ദൈർഘ്യം തീരെയില്ലാത്ത ജീവിതമാണ് നാമെല്ലാവരുടേതും. വീഴ്ച്ചകളും വിദ്വേഷങ്ങളുമുണ്ടാവും, കഴിയുമെങ്കിൽ പരസ്പരം ക്ഷമിക്കുക. നല്ല വഴിയിൽ കൂടെ കൂട്ടുക, തിരിച്ചു വരാനാവാത്ത ലോകത്തിലേക്ക് യാത്ര പോകുന്നതിന് മുൻപ് നല്ല കൂട്ടായി മാറുക."

ആല്യാപ്പുക്കക്ക് നാഥൻ പൊറുത്ത് കൊടുക്കട്ടേ ആമീൻ🤲
Previous Post Next Post
Italian Trulli
Italian Trulli