Trending

ഇടതു സമീപനം ലജ്ജാകരം: സി. കെ. കാസിം.



കൊടിയത്തൂർ: മഹിതമായ മതേതരത്വ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ വർഗ്ഗീയ പ്രചാരണവുമായി ആരെല്ലാം രംഗത്തുവന്നാലും അവരെ പല്ലും നഖവും ഉപയോഗിച്ച് കേരള ജനത ചെറുത്തുതോൽപ്പിക്കുമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി.കെ കാസിം പ്രസ്താവിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ നാടിന്റെ പ്രബുദ്ധത വെളിവായിട്ടും വീണ്ടും വിഷം ചീറ്റിക്കൊണ്ടിരിക്കുന്നവരെ പിന്തുണക്കുന്ന ഇടതുസമീപനം ലജ്ജാകരമാണെന്നും കാസിം കൂട്ടിച്ചേർത്തു. ‘ഇടതുഭരണം ദുരിതമായി, ജനഹിതത്തിന് സമയമായി’ എന്ന പ്രമേയത്തിൽ കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ് തിരുവമ്പാടി മണ്ഡലം സമ്മേളനം കൊടിയത്തൂർ സി എച്ച് സാംസ്കാരിക കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കെ.ടി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.

കെ.എസ്.പി.എൽ സംസ്ഥാന ട്രഷറർ പി.വി അബ്ദുറഹ്മാൻ മാസ്റ്റർ പ്രമേയം വിശദീകരിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, ഖത്തർ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, സി.കെ ഉമ്മർ സുല്ലമി, മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, ഇ. കെ. മായിൻ മാസ്റ്റർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
സി.കെ ഉമ്മർ സുല്ലമി (പ്രസിഡണ്ട്), അബ്ദുൽ ബർ മാസ്റ്റർ, അസൈൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്), ഇ. മോയിൻ മാസ്റ്റർ (ജനറൽ സെക്രട്ടരി), എൻ. പി. കുഞ്ഞിരായിൻ മാസ്റ്റർ, കെ. ഹുസൈൻ മാസ്റ്റർ (സെക്രട്ടരി), കെ.ടി അബ്ദുന്നാസർ (ട്രഷറർ). 
ഇ. മോയിൻ മാസ്റ്റർ സ്വാഗതവും കെ. ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഫോട്ടോ: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് തിരുവമ്പാടി മണ്ഡലം സമ്മേളനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്യുന്നു
Previous Post Next Post
Italian Trulli
Italian Trulli