കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡ് തെയ്യത്തും കടവിൽ കോൺക്രീറ്റ് വർക്ക് നടത്തി നവീകരിച്ച എടക്കണ്ടി - ജുമുഅത്ത് പള്ളി മാളിയത്തറക്കൽ റോഡ് വാർഡ് മെമ്പർ പ്രേമ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇ കുഞ്ഞി മായിൻ കെ.എം.സി അബ്ദുൽ വഹാബ്, അബ്ദുല്ല മായത്തൊടി റഫീഖ് കുറ്റിയോട്ട്, ജാഫർ പുതുക്കുടി, അമീൻ ടി.കെ, അബ്ദുറഹിമാൻ കപ്പലാട്ട്, ഡോ. ഇ ഹസ്ബുള്ള, അബ്ദുറഹിമാൻ കുറ്റിയോട്ട്, ജസീൽ ടി.കെ, ഹസീന സൽമാൻ, ഇ. ഉമ്മാച്ച, ഖദീജ കുട്ടിഹസൻ എന്നിവർ സന്നിഹിതരായി.
Tags:
kodiyathur

