Trending

അധ്യാപക പദവി കാലമുള്ള കാലത്തോളം നില നിൽക്കും: പി.കെ ബഷീർ എം.എൽ.എ.

കൊടിയത്തൂർ: അധ്യാപക പദവി കാലമുള്ള കാലത്തോളം നില നിൽക്കുമെന്നും ഒരു തലമുറയുടെ സൃഷ്ടിപ്പിൽ അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്നും പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനൻ മുഖ്യാതിഥിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജാ ടോം, ജില്ല പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഹ്മദ്കുട്ടി, കസ്ന ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത്, എസ്.എം.സി ചെയർമാൻ ഫസൽ ബാബു, സ്കൂൾ ലീഡർ നാഫിഹ് ടി.കെ, മുൻ ഹെഡ് മാസ്റ്റർ ടി.പി ഖാദർ, കെ.ടി സലീം, ഷരീഫ് അമ്പലക്കണ്ടി, റിഫാൻ അഹമ്മദ്, സർവ്വീസിൽ നിന്നും പിരിയുന്ന പ്രിൻസിപ്പാൾ എം.എസ് ബിജു, പ്രധാനാധ്യാപകൻ ജി സുധീർ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.എൻ സുഷമ, അധ്യാപകരായ വി.കെ അബ്ദുറഹിമാൻ, നാസർ കരങ്ങാടൻ, ഓഫീസ് അറ്റൻ്റൻ്റ് സലീം പള്ളിത്തൊടിക സംസാരിച്ചു.
 
സ്റ്റാഫ് സെക്രട്ടറി എ.പി നാസർ മാസ്റ്റർ സ്വാഗതവുംകെ.കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli