Trending

ആഹ്ലാദത്തിമർപ്പിൽ ടീച്ചർ പ്രസിഡൻ്റിനെ സ്വീകരിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ കുട്ടികൾ ബാൻഡ് അടിച്ചും കൂടിപ്പാടിയും ഘോഷയാത്ര നടത്തിയും സ്വീകരിച്ചു. കൊടിയത്തൂർ സലഫി സ്കൂളിൽ ദീർഘകാലമായി അധ്യാപനം നടത്തി കുട്ടികൾക്ക് പ്രിയങ്കരിയായി മാറിയ കവിത ടീച്ചറെയാണ് കുട്ടികൾ ആഹ്ളാദാരവങ്ങളോടെ അഭിവാദ്യം ചെയ്തത്.


'ടീച്ചർ പ്രസിഡന്റെ' എന്ന് നാമകരണം ചെയ്ത് കവിത ടീച്ചറേയും സ്കൂൾ അധ്യാപക - രക്ഷാകർതൃ സമിതി വൈസ് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ടി.പി ഷറഫുദ്ദീൻ, വാർഡ് മെമ്പർ കൂടിയായ എം.പി ജുമൈലയേയുമാണ് കുട്ടികൾ സ്വീകരണം നടത്തിയത്. 


തന്റെ വ്യക്തിത്വ വിദ്യ വികാസത്തിലും ആശയവിനിമയ ശേഷി വികസനത്തിലും സലഫി സ്കൂളിന്റെ സാന്നിധ്യം വലിയ തോതിൽ സ്വാധീനിച്ചതായി കവിത ടീച്ചർ വികാര നിർഭരമായ മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു. ജന പ്രതിനിധികളായ ടി പി ഷറഫുദ്ദീൻ, എംപി ജുമൈല എന്നിവരും മറുപടി പ്രഭാഷണം നടത്തി. 

സി.പി അബ്ബാസ്, കെ.സി.സി മുഹമ്മദ് അൻസാരി, പി. അബ്ദുൽ നാസർ, തസ്ലീമ ടീച്ചർ എന്നിവർ പഞ്ചായത്ത് ഭാരവാഹികൾക്ക് ഉപഹാരം നൽകി. പുഷ്പ ടീച്ചർ, പി.സി അബ്ദുറഹ്മാൻ മാസ്റ്റർ, സജിനാ പി എം എന്നിവർ ആശംസകൾ നേർന്നു. പിടിഎ പ്രസിഡന്റ് മുഹമ്മദ് യാസീൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും എം.കെ ബഷീർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli