Trending

സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കസ്‌ന ഹമീദിന് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരണം നല്‍കി.



ചെറുവാടി: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് വാര്‍ഡ് മെംബറും വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ കസ്‌ന ഹമീദിനെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. ചെറുവാടി യൂനിറ്റ് കണ്‍വെന്‍ഷന്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി അബ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് ശേഖരണം യൂനിറ്റ് തല ഉദ്ഘാടനം വാര്‍ഡ് മെംബറില്‍ നിന്നും സംഭാവന സ്വീകരിച്ച് യൂനിറ്റ് പ്രസിഡന്റ് ഹസന്‍ ബുഹാരി നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെ.ടി ഹമീദ്, റസിയ ടി.കെ, മുജീബ്, അലവി ചെറുവാടി എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: കസ്‌ന ഹമീദിനെ വെല്‍ഫെയര്‍പാര്‍ട്ടി ചെറുവാടി യൂനിറ്റ് ആദരിച്ചപ്പോള്‍.
Previous Post Next Post
Italian Trulli
Italian Trulli