മാട്ടുമുറി: കൊടിയത്തൂരിൻ്റെ വികസനത്തുടർച്ചക്കും നാടിൻ്റെ നന്മക്കും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നും മത്സിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷീജ ടീച്ചറെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി മാട്ടുമുറിയിൽ സംഘടിപ്പിച്ച മൂന്നാം വാർഡ് കൺവെൻഷൻ ആഹ്വാനം ചെയ്തു.
പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാലിൽ അബ്ദു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് സ്ഥാനാർത്ഥി ഷീജ ടീച്ചർ, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി, സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു.
ബാവ പവർവേൾഡ് സ്വാഗതവും ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം പ്രമിത മാട്ടുമുറി നന്ദിയും പറഞ്ഞു.
Tags:
kodiyathur
