Trending

സലഫി മദ്റസയിലെ വിദ്യാർത്ഥികളുടെ വാഴ കൃഷി വിളവെടുപ്പ് ശ്രദ്ധേയമായി.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്റസയിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് സലഫി ക്യാമ്പസിൽ നടത്തിയ വാഴ കൃഷിയുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയമായി. വേനൽ കാലത്ത് വെള്ളം നനച്ചും, വളമിട്ടും വാഴത്തൈകളെ കുട്ടികൾ തന്നെയാണ് പരിപാലനം നടത്തിയത്.


നേന്ത്രവാഴ, റോബസ്റ്റ, തിരുനെല്ലി, പൂവൻ തുടങ്ങിയ വാഴകളാണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിന് പ്രധാനാധ്യാപകൻ ബഷീർ മദനി കക്കാട്, കാരാട്ട് മുഹമദ് മാസ്റ്റർ, പി.സി അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli