Trending

വീട്ടമ്മമാർക്ക് സ്വയംതൊഴിൽ പരിശീലനവുമായി എൻഎസ്എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: വീട്ടമ്മമാർക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന അഗ്നിച്ചിറകുകൾ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വീട്ടമ്മമാർക്ക് ഡിഷ് വാഷ്, ലിക്വിഡ് ഡിറ്റർജൻ്റ്, എന്നിവയുടെ നിർമ്മാണത്തിന് ഏകദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു.


സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരാണ് ആണ് പരിശീലനത്തിൽ പങ്കെടുത്തത്. പ്രായോഗിക പരിശീലനത്തിനു പുറമെ ഉൽപന്നങ്ങളുടെ ബ്രാൻഡിംഗ്, ലേബലിംഗ് മാർക്കറ്റിംഗ്, എന്നിവക്കുള്ള പിന്തുണയും എൻഎസ്എസ് വളണ്ടിയർമാർ വിട്ടമ്മമാർക്ക് നൽകും.

വീട്ടമ്മമാരെ സാമ്പത്തിക സ്വയം പര്യാപ്തരാക്കുക, സാമൂഹിക ഇടപെടലിലുള്ള അവസരം സൃഷ്ടിക്കുക എന്നിവയാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ജാസിറ കെ, റുക്സാന പി, സുലൈഖ സി.കെ, വളണ്ടിയർമാരായ അബ്ദുൽ ഹാദി, റസ്‌ല, ഷാൻ ജി, ഷഹദ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: അഗ്നിച്ചിറകുകൾ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ വീട്ടമ്മമാർക്കായി ഏകദിന സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചപ്പോൾ'.

ഫോട്ടോ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് വീട്ടമ്മമാർക്ക് സ്വയംതൊഴിൽ പരിശീലനം നൽകുന്ന അഗ്നിച്ചിറകുകൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രിൻസിപ്പൽ എം എസ് ബിജുവിന് കൈമാറി.
Previous Post Next Post
Italian Trulli
Italian Trulli