ആയിഷ ചേലപ്പുറത്തിനായി സഹപ്രവർത്തകർ വോട്ട് തേടി ഇറങ്ങിയപ്പോൾ.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഇന്നലെ വേറിട്ടൊരു പ്രചരണം നടന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ആയിഷ ചേലപ്പുറത്തിന് വോട്ടഭ്യർത്ഥിച്ച് വീടുകൾ കയറിയത് കഴിഞ്ഞ 5 വർഷം ആയിഷയുടെ കൂടെ പഞ്ചായത്ത് ഭരണ സമിതിയിൽ ഉണ്ടായിരുന്നവരാണ്.
നിലവിലെ ഭരണ സമിതിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്ന ദിവ്യ ഷിബു, വി ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, അംഗങ്ങളായ ബാബു പൊലുകുന്നത്ത്, മജീദ് രിഹ് ല, എം.ടി റിയാസ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവരാണ് പ്രചരണം നയിച്ചത്.
നിലവിലെ ഭരണ സമിതിയിൽ നിന്ന് ആയിഷ ചേലപ്പുറം മാത്രമാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ വാർഡുകളിലെ പ്രചരണ തിരക്കെല്ലാം മാറ്റി വെച്ച് സഹ മെമ്പർമാർ ആയിഷ ചേലപ്പുറത്തിനായി പ്രചരണ രംഗത്തിറങ്ങിയത്.
ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചാണ് വോട്ട് തേടുന്നതെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ അബ്ദുറഹ്മാൻ പികെ, കുട്ടിഹസ്സൻ, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, എ.കെ റാഫി, ഷമീർ ചാലക്കൽ, യാസീൻ കെ.സി, മഹമൂദ് സി, സാലിം തുടങ്ങിയവരും നേതൃത്വം നൽകി.
Tags:
kodiyathur
